ആഗസ്റ്റ് 8, 9, 10 തീയതികളില്‍ വൈക്കത്ത് നടക്കുന്ന CPI ജില്ലാ സമ്മേളനത്തിനു മുന്നോടിയായി തൊഴിലാളി സംഗമം പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. AITUC സംസ്ഥാന പ്രസിഡന്റ് TJ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവണ്മെന്റിന് രാജ്യത്തെ ജനങ്ങളെക്കാള്‍ താല്പര്യം കോര്‍പ്പറേറ്റുകളോടാണെന്ന് ടി.ജെ ആഞ്ചലോസ് പറഞ്ഞു.
ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്തെ തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കുമെതിരെ കരിനിയമങ്ങള്‍ നടപ്പിലാക്കി ജനങ്ങളെ ആകെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ കോടിക്കണക്കിനു രൂപയുടെ വായ്പകള്‍ എഴുതി തള്ളുന്നു. കര്‍ഷകരും ചെറുകിട സംരംഭകരും, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ സാധാരണ ജനങ്ങളും ആത്മഹത്യ ചെയ്യേണ്ടി വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാട്ടം നടത്തേണ്ട കാലഘട്ടമാണിതെന്നും TJ ആഞ്ചലോസ് പറഞ്ഞു. സംഘടക സമിതി സെക്രട്ടറി പി.കെ ഷാജകുമാര്‍ അധ്യക്ഷനായിരുന്നു. സംഘടക സമിതി പ്രസിഡന്റ് അഡ്വ പി ആര്‍ തങ്കച്ചന്‍ സ്വാഗതം ആശംസിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍,സിപിഐ ജില്ല സെക്രട്ടറി അഡ്വ വി.ബി ബിനു, എഐറ്റിയുസി ജില്ലാ പ്രസിഡന്റ് ഒപിഎ സലാം, സെക്രട്ടറി അഡ്വ വി.കെ സന്തോഷ് കുമാര്‍, പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.കെ കൃഷ്ണന്‍, ആര്‍ സുശീലന്‍, റ്റി.എന്‍ രമേശന്‍, ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, മോഹന്‍ ചേന്നംകുളം, ജില്ല ട്രഷറര്‍ ബാബു കെ ജോര്‍ജ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി.റ്റി,അഡ്വ ബിനു ബോസ്, എം.ജി ശേഖരന്‍,കെ അജിത്, അഡ്വ പി.എസ് സുനില്‍, കെ.എ കുഞ്ഞച്ചന്‍, എന്നിവര്‍പ്രസംഗിച്ചു.
0 Comments