മധ്യവേനലവധി മണ്‍സൂണ്‍ അവധിയായി മാറ്റണമോ എന്ന ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ നടക്കുകയാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ പോകാതെ വീട്ടിലിരിക്കുന്ന പതിവിനു വിപരീതമായി കനത്ത മഴയും വെള്ളപ്പൊക്കവുമുള്ള കാലവര്‍ഷക്കാലത്തേക്ക് അവധി മാറ്റണമോ എന്ന ചോദ്യമാണുയരുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രകടിപ്പിക്കുന്നത്.
മധ്യവേനലവധി മണ്‍സൂണ്‍ അവധിയായി മാറ്റണമോ എന്ന ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ നടക്കുകയാണ്. വേനല്‍ക്കാലത്തെ ചൂടിന്റെ കാഠിന്യവും ജലദൗര്‍ലഭ്യവും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള അവധി തുടരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ഇതെ അഭിപ്രായമാണ്. കളിച്ചു ചിരിച്ച് രസിച്ച് നടക്കാന്‍ വേനല്‍ക്കാലം തന്നെയാണ് നല്ലത്. എന്നാല്‍ കാലവര്‍ഷക്കാലത്ത് കനത്ത മഴയും കാറ്റും മൂലം തുടര്‍ച്ചയായി അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ രണ്ടു മാസം അവധിയാക്കുന്നത് നല്ലതെന്ന ചിന്തയാണ് ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രകടിപ്പിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെയും കാറ്റിന്റെയും ഭീഷണിയില്ലാതെ വീട്ടുകളില്‍ കഴിയുന്നതാണ് നല്ലതെന്നാണ് പല വിദ്യാര്‍ത്ഥികളും കരുതുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി ഇക്കാര്യത്തില്‍ വിവിധ തലത്തിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുള്ളപ്പോള്‍ത്തന്നെ പ്രതികരിക്കാന്‍ തയ്യാറാകാതെ ഒഴിഞ്ഞു മാറുന്നവരുമേറെയാണ്.
0 Comments