ഓള്‍ കേരള ബാന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ദേവസ്യ അധ്യക്ഷത വഹിച്ചു.
കോമഡി ആര്‍ട്ടിസ്റ്റും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വൈക്കം ഭാസി വിശിഷ്ട അതിഥിയായിരുന്നു. സംഘടനാ സെക്രട്ടറി സി.കെ.ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ഭാരവാഹികളായ ജയിംസ്, വത്സരാജ്, ബാബു കരിയാട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.
0 Comments