നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും തൂണിലും ഇടിച്ച ഇടിച്ചശേഷം ഓടയിലേക്ക് ഇടിച്ചിറങ്ങി. എം സി റോഡില്‍ പട്ടിത്താനം രത്‌നഗിരി സെന്റ് തോമസ് പള്ളിക്ക് സമീപമായിരുന്നു രാവിലെ 11:30 യോടെ അപകടം. കോതമംഗലം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് എയര്‍ബാഗ് പ്രവര്‍ത്തിച്ചത് മൂലം കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ തകര്‍ന്നെങ്കിലും സ്‌കൂട്ടര്‍ യാത്രികനും അത്ഭുതകരമായി രക്ഷപ്പെട്ടു.
0 Comments