Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പൂവത്തിനാടി കവുങ്ങും പള്ളി റോഡ് തകര്‍ന്നു.



മുത്തോലി പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ പൂവത്തിനാടി കവുങ്ങും പള്ളി റോഡ് തകര്‍ന്നത് വാഹനയാത്രികരെ ദുരിതത്തിലാക്കുന്നു.  ഒന്നര കിലോമീറ്റര്‍ മാത്രം ദൂരമുള്ള റോഡില്‍ കുരിശുപള്ളി ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. നിരവധി സ്‌കൂള്‍ വാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു.  ഇതുവഴി ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക്  കേടുപാടുകള്‍ ഉണ്ടാകുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.  റോഡിലാകെ വെള്ളവും മണ്ണും ഒഴുകിവന്ന് കുഴികളില്‍ കെട്ടിക്കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അപകടത്തില്‍ പെടുന്നതും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചേര്‍പ്പുങ്കല്‍ ഭാഗത്തുനിന്നും പടിഞ്ഞാറ്റിന്‍കര വഴി മരങ്ങാട്ടുപിള്ളി വൈക്കം റോഡിലേക്കുള്ള എളുപ്പവഴിയും  ഇതാണ്  അഞ്ച് വര്‍ഷമായി ഈ റോഡില്‍  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. എത്രയും വേഗം ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.



Post a Comment

0 Comments