Breaking...

9/recent/ticker-posts

Header Ads Widget

ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനം



ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ കടുത്തുരുത്തി മധുരവേലിയില്‍ ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഡോക്ടര്‍ വന്ദനദാസിന്റെ ആഗ്രഹപ്രകാരം മാതാപിതാക്കളായ കെ ജി മോഹന്‍ദാസ്, വസന്തകുമാരി മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ്  ഹോസ്പിറ്റല്‍ ആരംഭിച്ചത്. ഏക മകള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ വന്ദനയുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിന് വേണ്ടിയാണ്  ആതുര സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട സേവനം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുകയാണ്  ഇതുവഴി ലക്ഷ്യം. ഇതിനായി വന്ദനയുടെ പേരില്‍ ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. 


ക്ലിനിക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ   അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രിയ എന്‍ ഫാര്‍മസിയുടെയും, ഐ എം എ ജില്ലാ ചെയര്‍മാന്‍ ഡോക്ടര്‍ രഞ്ജിന്‍ ആര്‍. പി ഡിഡിആര്‍സി ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍ ബി സ്മിത, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി സുനില്‍, മെമ്പര്‍മ്മാരായ സുകുമാരി ആയിഷ, സി എന്‍ മനോഹരന്‍, മാഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുനു ജോര്‍ജ്, അഡ്വക്കേറ്റ് ഫിറോഷ് മാവുങ്കല്‍, പി ജി ഷാജിമോന്‍  എന്നിവര്‍ പ്രസംഗിച്ചു.ഡോ വന്ദന ദാസിന്റെ പിതാവ്   കെ ജി മോഹന്‍ദാസ്, മാതാവ് വസന്തകുമാരി, കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments