ആന പ്രേമികളുടെ പ്രിയങ്കരനായിരുന്ന ഗജരാജന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. രോഗങ്ങളെ തുടര്‍ന്ന് കഴിയുകയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പന്‍. ഈരാറ്റുപേട്ട പരവന്‍ പറമ്പില്‍ കുടുംബത്തിന്റെ സ്വന്തമായിരുന്നു അയ്യപ്പന്‍. കോടനാട് ആനക്കളരിയില്‍ ലേലം വിളിച്ചാണ് തീക്കോയിപരവന്‍ പറമ്പില്‍ വെള്ളൂക്കുന്നേല്‍ ജോസഫ് തോമസും ഭാര്യ ഇത്താമ്മയും ചേര്‍ന്ന് അയ്യപ്പനെ സ്വന്തമാക്കിയത്.
1977 ഡിസംബറില്‍ 5 വയസ് മാത്രമുള്ളപ്പോഴാണ് അയ്യപ്പന്‍ ഈരാറ്റുപേട്ടയിലെത്തുന്നത്. ഗജരാജ ലക്ഷണങ്ങളും ഒത്തു ചേര്‍ന്ന അയ്യപ്പന്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്ര ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു. തൃശൂര്‍ പൂരത്തില്‍ ആനപ്രമികള്‍ക്ക് അയ്യപ്പന്‍ ആഹ്ലാദക്കാഴ്ചയായിരുന്നു. ഗജരാജന്‍ ഐരാവത സമന്‍, കളഭകേസരി, ഗജരത്‌നം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ഈരാറ്റുപേട്ട അയ്യപ്പന് ലഭിച്ചിട്ടുണ്ട്. നിലത്തിഴയുന്ന തുമ്പിക്കൈയും, കറുത്തിരുണ്ട ശരീരവും, അഴകേറിയ കൊമ്പുകളും അടക്കം ഗജരാജ ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഈരാറ്റുപേട്ട അയ്യപ്പന്‍ തിടമ്പേറ്റി നില്‍ക്കുന്ന പ്രൗഢ ഗാംഭീര്യം ആസ്വദിക്കാന്‍ ഓടിയെത്തുന്ന ആനപ്രേമികളെ ദുഖാര്‍ത്തരാക്കിയാണ് അയ്യപ്പന്‍ അരങ്ങൊഴിയുന്നത്.
0 Comments