Breaking...

9/recent/ticker-posts

Header Ads Widget

ആനപ്രേമികളുടെ പ്രിയങ്കരന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ഓര്‍മ്മയായി.



ഉത്സവാഘോഷങ്ങളിലെ നിറസാന്നിധ്യമായിരുന്ന ആനപ്രേമികളുടെ പ്രിയങ്കരന്‍  ഈരാറ്റുപേട്ട അയ്യപ്പന്‍ ഓര്‍മ്മയായി. അയ്യപ്പനെ അവസാനമായി ഒരു നോക്കു കാണാന്‍ ആനപ്രേമികളുടെ വലിയ തിരക്കാണനുഭവപ്പെട്ടത്. ഈരാറ്റുപേട്ട പരവന്‍പറമ്പില്‍ തോമസ് പി തോമസിന്റെ ഉടമസ്ഥതയിലുള്ള ഈരാറ്റുപെട്ട അയ്യപ്പന്‍ ഏഴാമത്തെ വയസ്സു മുതല്‍ കുറുമ്പു കാട്ടി കളിച്ച നടന്ന പുരയിടത്തില്‍ നിശ്ചലനായി കിടന്നപ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു കുടുംബാംഗങ്ങള്‍.

 വീട്ടുകാരും, നാട്ടുകാരും കണ്ണീരോടെ പുഷ്പാര്‍ച്ചന നടത്തി യാത്രാമൊഴിയേകി. അയ്യപ്പനെ എറെ സ്‌നേഹിച്ചിരുന്ന ആനപ്രേമികള്‍ കണ്ണീരോടെയാണ് ഗജരാജന് വിടനല്‍കിയത്. കോടനാട്ടെ ആനക്കളരിയില്‍ നിന്ന് ഈരാറ്റുപേട്ടയിലെത്തിയ അയ്യപ്പന്‍ ശാന്തതയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു.  തൃശൂര്‍പൂരത്തിലും തിരുനക്കര പൂരത്തിലും കേരളത്തിലെ പ്രധാന ഉത്സവവേദികളിലെല്ലാം തലയെടുപ്പാടെ തിടമ്പേറ്റി നിന്ന ഗജവീരന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആന പ്രേമികള്‍ ചൊവ്വാഴ്ച മുതല്‍ തന്നെ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പരവന്‍ പറമ്പില്‍ പുരയിടത്തില്‍ അയ്യപ്പന്റെ സംസ്‌കാരം നടന്നു.  കറുത്തിരുണ്ട ശരീരവും നിലത്തിഴയുന്ന തുമ്പിക്കൈയ്യും ആകര്‍ഷകമായ കൊമ്പുകളും എല്ലാമായി  ഗജരാജ സൗന്ദര്യത്തിന്  ഉത്തമോദാഹരണ മായിരുന്ന ഈരാറ്റുപെട്ട അയ്യപ്പന്‍ ആനപ്രേമികള്‍ക്ക് മറക്കാനാവാത്ത ഓര്‍മ്മകള്‍ ബാക്കി വച്ച് യാത്രയായി.

Post a Comment

0 Comments