നേത്രസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തി നേത്രദാനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് നേത്രദാന പക്ഷാചരണത്തിന് തുടക്കമായി. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കുന്ന നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാ തലഉദ്ഘാടനം കിടങ്ങൂരില്‍ നടന്നു. കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളി പാരിഷ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. നേത്രദാനം നടത്തിയവരുടെ ബന്ധുക്കളെ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി അധ്യക്ഷയായിരുന്നു. DMO ഡോ N പ്രിയ മുഖ്യപ്രഭാഷണം നടത്തി. DPM ഡോ. വ്യാസ് സുകുമാരന്‍ നേത്രദാന സന്ദേശം നല്‍കി. NPCB ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സുരേഷ് KG സ്വാഗതമാശംസിച്ചു.
ഡോ അനു ആന്റണി ബോധ വത്കരണ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അശോക് കുമാര്‍ പൂതമന, പ്രൊഫ മെഴ്‌സി ജോണ്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ KG വിജയന്‍, ദീപ ആര്‍, MC അജിത് കുമാര്‍ , അജി കെ.കെ.ഫാദര്‍ സ്റ്റാനി ഇടത്തിപ്പറമ്പില്‍, കൂടല്ലൂര്‍ CHC മെഡിക്കല്‍ ഓഫീസര്‍ ഡോ സിജി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പും നടന്നു. തിമിരം ഗ്ലൂക്കോമ ഡയബറ്റിക് ററ്റിനോപ്പതി എന്നിവയെ കുറിച്ചുള്ള പരിശോധനകള്‍ നടന്നു. കോട്ടയം മെഡിക്കല്‍ കോളജ് നേത്രപരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിരവധിയാളുകള്‍ പരിശോധനയ്‌ക്കെത്തി. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികളും കിടങ്ങൂര്‍ NSS ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളും നേത്രദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സ്‌കിറ്റും ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. പോസ്റ്റര്‍ മേക്കിംഗ് കോമ്പറ്റിഷനില്‍ ജിസ്മരിയ ജോബി ഒന്നാം സ്ഥാനവും റിനു റജി, പ്രണിത രമേശ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
0 Comments