Breaking...

9/recent/ticker-posts

Header Ads Widget

കടന്നല്‍കൂട് നശിപ്പിച്ചു.



ഏറ്റുമാനൂര്‍ മാടപ്പാട് താഴത്തുഭാഗം നിവാസികളുടെ പേടിസ്വപ്നമായി മാറിയ കടന്നല്‍കൂട് നശിപ്പിച്ചു.  പ്രദേശത്ത് താമസക്കാരില്ലാത്ത വീടിനോട് ചേര്‍ന്ന് മഹാഗണി മരത്തിലാണ് കടന്നല്‍ക്കൂട് ഉണ്ടായിരുന്നത്.  വലിയ കുടത്തിന്റെ വലിപ്പത്തിലുള്ള കടന്നല്‍ക്കൂട് നീക്കം ചെയ്യാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് സംഗമം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി  ജോസഫ് ഫോറസ്റ്റ് അധികൃതരെ സമീപിച്ചിരുന്നു. ഫോറസ്റ്റ് അധികൃതര്‍ നിര്‍ദ്ദേശപ്രകാരം നാട്ടുകാര്‍ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യുന്നതില്‍ വിദഗ്ദ്ധനായ  പൂഞ്ഞാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്  ജോഷി മൂഴിയാങ്കലിനെ  സമീപിക്കുകയായിരുന്നു. 


വനമേഖലയില്‍ മാത്രം  കാണാറുള്ള  അപകടകാരികളായ കടന്നലുകളാണിവിടെയുള്ളതെന്ന് സ്ഥലത്തെത്തിയ ജോഷി മൂഴിയാങ്കല്‍ പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ ഔഷധക്കൂട്ട് ഉപയോഗിച്ച് ജോഷി  കടന്നല്‍കൂട് നശിപ്പിച്ചതോടെയാണ് ജനങ്ങളുടെ ആശങ്കയകന്നത്.. വാര്‍ഡ് കൗണ്‍സിലര്‍ പ്രീതി രാജേഷും സംഗമം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കെ ബി വിജയന്‍ ജോസഫ് വി കെ സുനില്‍ എന്നിവരും കടന്നല്‍ക്കൂട് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു

Post a Comment

0 Comments