കിടങ്ങൂര്‍ സൗത്ത് കൈരളി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. കിടങ്ങൂര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ട് അസോസിയേഷന്‍ രക്ഷാധികാരി PRഗോപാല കൃഷ്ണന്‍ നായര്‍ ഭദ്രദീപം തെളിച്ചു. അത്തപ്പൂക്കളവും വിവിധ കലാമത്സരങ്ങളും നടന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ പങ്കുചേര്‍ന്നു. കൈരളി വനിതാ സമാജം തിരുവാതിരകളി അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസ്സദ്യയ്ക്കു ശേഷം പൊതുസമ്മേളനം നടന്നു. അസോസിയേഷന്‍ സെക്രട്ടറി രാധാകൃഷ്ണ കുറുപ്പ് സ്വാഗതമാശംസിച്ചു. സിനിമാ ടെലിവിഷന്‍ താരം ആര്‍ദ്രാ മോഹന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയെഷന്‍ പ്രസിഡന്റ് രാധാ കെ. പ്രദീപ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് EM ബിനു മുഖ്യപ്രഭാഷണം നടത്തി. കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ NPശ്യാംകുമാര്‍ ഓണസന്ദേശം നല്‍കി. ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന , പഞ്ചായത്തംഗം ദീപ സുരേഷ്, കിടങ്ങൂര്‍ SHO KL മഹേഷ്, NSS കരയോഗം പ്രസിഡന്റ് M ദിലീപ്കുമാര്‍, കൈരളി യുവജന വിഭാഗം പ്രസിഡന്റ ഗോകുല്‍ മനോജ് , വനിതാ വിഭാഗം പ്രസിഡന്റ് MN സബിത ബിജു എന്നിവര്‍ പ്രസംഗിച്ചു. ഓണാഘോഷ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൈരളിയിലെ വിശിഷ്ടാംഗങ്ങളെ ആദരിക്കല്‍, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കല്‍ എന്നിവയും നടന്നു. ഓണാഘോഷത്തിന്റെ ആവേശവും ആഹ്ലാദവുമായി സൗഹൃദ വടംവലിയോടെയാണ് ആഘോഷ പരിപാടികള്‍സമാപിച്ചത്.
0 Comments