കിടങ്ങൂര്‍ സൗത്ത് കൈരളി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 28 വ്യാഴാഴ്ച നടക്കും. വിവിധ കലാകായിക മത്സരങ്ങള്‍ അത്തപ്പൂക്കളം, തിരുവാതിരകളി, പ്രതിഭകളെ ആദരിക്കല്‍, ഓണസദ്യ, പൊതുസമ്മേളനം എന്നിവ ഓണാഘോഷത്തോടനുബന്ധിച്ച് നടക്കും. ആഗസ്റ്റ് 28 ന് രാവിലെ 8.30 ന് കിടങ്ങൂര്‍ ക്ഷേത്രം ഹാളില്‍ പി.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ ഭദ്രദീപം തെളിക്കും.
അത്തപൂക്കളം, തിരുവാതിരകളി , കലാ മത്സരങ്ങള്‍ എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന സമ്മേളനം സിനി ആര്‍ട്ടിസ്റ്റ് ആര്‍ദ്രാ മോഹന്‍ ഉദ്ഘാടനം ചെയ്യും.അസോസിയേഷന്‍ പ്രസിഡന്റ് രാധ കെ പ്രദീപ് അധ്യക്ഷയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു മുഖ്യ പ്രഭാഷണം നടത്തും. കായികമത്സരങ്ങള്‍ ആഗസ്റ്റ് 24 ന് NSS കരയോഗം ഗ്രൗണ്ടില്‍നടക്കും.കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ NP ശ്യാംകുമാര്‍, ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് മെമ്പര്‍ അശോക് കുമാര്‍ പൂതമന, പഞ്ചായത്തംഗം ദീപ സുരേഷ്, NSS കരയോഗം പ്രസിഡന്റ് M ദിലീപ്കുമാര്‍, കിടങ്ങൂര്‍ SHO മഹേഷ് KL, Pരാധാകൃഷ്ണക്കുറുപ്പ്, ഗോകുല്‍ മനോജ്, സബിത ബിജു എന്നിവര്‍ പ്രസംഗിക്കും. സൗഹൃദവടം വലി മത്സരവുംനടക്കും.
0 Comments