കിടങ്ങൂര്‍ സൗത്ത് കൈരളി റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കായിക മത്സരങ്ങള്‍ നടന്നു. NSS കരയോഗം ഗ്രൗണ്ടില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ട് മാര്‍ച്ച് പാസ്റ്റ് നടന്നു.
അസോസിയേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച പാസ്റ്റിനെ തുടര്‍ന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജു K പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ നടന്നു. ഓട്ടം, നടത്തം എന്നിവയും ഇതര മത്സരങ്ങളുമാണ് നടന്നത്. കുട്ടികളും മുതിര്‍ന്നവരുമടക്കുള്ള മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി അസോസിയേഷന്‍ അംഗങ്ങളും സജീവമായി പങ്കെടുത്തു. അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും കലാമത്സരങ്ങളും ഓഗസ്റ്റ് 28 ന് കിടങ്ങൂര്‍ ദേവസ്വം ഓഡിറ്റോറിയത്തില്‍ നടക്കും. സിനിമാ ടെലിവിഷന്‍ താരം ആര്‍ദ്രാ മോഹന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.എം. ബിനു മുഖ്യ പ്രഭാഷണം നടത്തും. കിടങ്ങൂര്‍ ദേവസ്വം പ്രസിഡന്റ് N P ശ്യാംകുമാര്‍ ഓണസന്ദേശം നല്‍കും. കൈരളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാധാ കെ പ്രദീപ്, സെക്രട്ടറി കെ രാധാകൃഷ്ണ കുറുപ്പ്, ട്രഷറര്‍ PN വേണുഗോപാലന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
0 Comments