Breaking...

9/recent/ticker-posts

Header Ads Widget

തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ഹിയറിംഗ് നടന്നു.



മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഓഡിറ്റ് ഹിയറിംഗ് കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിയുന്നതിനും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായാണ് സോഷ്യല്‍ ഓഡിറ്റ് ഹിയറിംഗ് നടത്തിയത്. പഞ്ചായത്തംഗങ്ങളും പൊതുജനങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. EM ബിനു ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി വൈസ് ചെയര്‍പെഴ്‌സണ്‍ പ്രദീപ് വലിയ പറമ്പില്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ സ്വാഗതമാശംസിച്ചു. ബ്ലോക്ക് റിസോഴ്‌സ് പെഴ്‌സണ്‍ മഞ്ജു TP,  അസിസ്റ്റന്റ് സെക്രട്ടറി മിനു ജെ പി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് തൊഴിലുറപ്പ് ഓവര്‍സിയര്‍ അതുണ്‍കുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പാമ്പാടി ബ്ലേക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വിശദീകരണം നല്‍കി.



Post a Comment

0 Comments