കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് വാക്കത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ആരോഗ്യത്തിന് നടത്തം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് മത്സരം സംഘടിപ്പിച്ചത്. കിടങ്ങൂര്‍ ബസ് ബേയില്‍ നിന്ന് ആരംഭിച്ച മത്സരം ഗോള്‍ഡന്‍ ക്ലബ് പ്രസിഡണ്ട് സണ്ണി ചാഴിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു. LLM ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സുനിത എസ്.വി.എം ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ മഹേഷ് കെ.എല്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.
കിടങ്ങൂര്‍ പഴയ റോഡ് വഴി കട്ടച്ചിറയില്‍ എത്തി ഹൈവേ വഴി ഗോള്‍ഡന്‍ ക്ലബ്ബില്‍ അവസാനിച്ച അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടത്തത്തില്‍ കേണല്‍ യോഹന്നാന്‍ മാത്യു കല്‍പ്പടിക്കല്‍ 5000 രൂപയുടെ ഒന്നാം സമ്മാനം നേടി. റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥന്‍ കെ മാത്യു കാക്കനാട് 3000 രൂപയുടെ രണ്ടാം സമ്മാനം നേടി. തോമസ് വി.ജെ വടുതല മൂന്നാം സമ്മാനത്തിന് അര്‍ഹനായി. ആദ്യം നടന്നെത്തിയ എട്ടുപേര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. മത്സരത്തില്‍ പങ്കെടുത്ത 83 കാരനായ മുണ്ടക്കയം സ്വദേശി എ.ജെ മാത്യു ഇലഞ്ഞിമറ്റം വാക്കത്തോണിന്റെ ആവേശക്കാഴ്ചയായി. ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ചാഴിശ്ശേരില്‍, സെക്രട്ടറി ഷാജി കളപ്പുര, ജോളി മത്തായി, അല്‍ഫോന്‍സാ ഡ്രൈവിംഗ് സ്‌കൂള്‍ ജനറല്‍ കണ്‍വീനര്‍ സജി വടക്കാട്ടുപുറം, ജോമോന്‍ പ്ലാത്തോട്ടത്തില്‍, ഷോണി പുത്തൂര്‍, ജോഷി കൂവക്കാട്ടില്‍, ജോണ്‍സണ്‍ മേക്കാട്ട്, സോജന്‍ കെ.സി കൊല്ലറേട്ട്, റെജി പായിക്കാട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി. JMJ finance കിടങ്ങൂര്‍ ആയിരുന്നു വാക്കത്തോണിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍. കായികരംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയിട്ടുള്ള കായികാദ്ധ്യാപകരായിരുന്ന തങ്കച്ചന്‍ സാര്‍, സണ്ണി സാര്‍, ഷാജി പി.കെ പൂത്തൂര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
0 Comments