കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തോടനുബന്ധിച്ച് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കിടങ്ങൂര്‍ LLM ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 60 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് 5 കിലോമീറ്റര്‍ നടത്ത മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 23 ന് രാവിലെ 7.30 ന് കിടങ്ങൂര്‍ ബസ് ബേയില്‍ നിന്നും ആരംഭിക്കുന്ന വാക്കത്തോണ്‍ കട്ടച്ചിറയിലെത്തി തിരികെ ഗോള്‍ഡന്‍ ക്ലബ്ബില്‍ സമാപിക്കും.
ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും മൂന്നാം സമ്മാനമായി 2000 രൂപയും നല്‍കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ആരോഗ്യത്തിന് നടത്തം എന്ന സന്ദേശവുമായി നടത്തുന്ന വാക്കത്തോണ്‍ മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്യും. വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് കിടങ്ങൂര്‍ SHO മഹേഷ് KL നിര്‍വഹിക്കും. LLM ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സുനിത ആശംസാ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സമ്മാനദാനം നിര്‍വഹിക്കും. 1997ല്‍ ഭാരത സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഗോള്‍ഡന്‍ ക്ലബ് കിടങ്ങൂരിലെ സാംസ്‌കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമാണ്. പ്രസിഡന്റ് സണ്ണി ജോസഫ് ചാഴിശ്ശേരില്‍, വൈസ് പ്രസിഡന്റ് സിബി സ്റ്റീഫന്‍ ഒഴുകയില്‍ ,സെക്രട്ടറി ഷാജി എബ്രഹാം കളപ്പുര, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സജി ജോണ്‍ വടക്കാട്ടുപുറം , ചാര്‍ട്ടര്‍ പ്രസിഡന്റ് ഷോണി ജേക്കബ് പുത്തൂര്‍ എന്നിവര്‍ വാക്കത്തോണ്‍ മത്സരത്തെക്കുറിച്ച്വിശദീകരിച്ചു.
0 Comments