കുടുംബശ്രീ സംരംഭമായ കിടങ്ങൂര്‍ അപ്പാരല്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി. ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10 വരെ കിടങ്ങൂരില്‍ നൈറ്റി മേള സംഘടിപ്പിക്കുന്നത്.
അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.എം ബിനു നിര്‍വഹിച്ചു. അപ്പാരല്‍ പാര്‍ക്ക് സെക്രട്ടറി സുനി അശോകന്‍ സ്വാഗതമാശംസിച്ചു. അപ്പാരല്‍ പാര്‍ക്ക് പ്രസിഡന്റ് ശ്രീജ സന്തോഷ് അധ്യക്ഷയായിരുന്നു. കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് NB സുരേഷ് ആദ്യവില്‍പന നിര്‍വഹിച്ചു. നിഷ മധു ആദ്യവില്‍പന സ്വീകരിച്ചു.
0 Comments