Breaking...

9/recent/ticker-posts

Header Ads Widget

കെ.ആര്‍ നാരായണന്‍ റോഡിലെ വീതി കുറവും വളവുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നു



കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍ നാരായണന്‍ റോഡിലെ വീതി കുറവും വളവുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നു.  നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലെ അപകടവളവുകള്‍ നിവര്‍ത്താന്‍ നടപടികളുണ്ടാവുന്നില്ലെന്ന് ആക്ഷേപമുയരുന്നു. 


റോഡിന്റെ വീതി കുറവു മൂലം പലയിടത്തും വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടത്തില്‍ പെടാനുള്ള സാധ്യതയുമേറെയാണ്.  മൂന്നു തോടിനു സമീപമുള്ള വളവില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. വെള്ളിയാഴ്ച രാവിലെ ഫോര്‍ച്ചുണര്‍ കാറും, മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. യാത്രക്കാര്‍ പരിക്കേര്‍ക്കാതെ രക്ഷപെട്ടെങ്കിലും കാറിന് തകരാറുകള്‍ സംഭവിച്ചു. നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിലെ അപകട സാധ്യതാ മേഖലകള്‍ പരിശോധിച്ച് അപകടരഹിത യാത്രയ്ക്കുള്ള സാഹചര്യമൊരുക്കണമെന്ന ആവശ്യമുയരുന്നു. മുന്‍ രാഷ്ടപതിയുടെ നാമധേയത്തിലുള്ള റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നുംആവശ്യമുയരുകയാണ്.

Post a Comment

0 Comments