Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എല്‍.എല്‍.എം ഹോസ്പിറ്റലില്‍ അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയക്ക് സൗകര്യമൊരുങ്ങി



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലില്‍ അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയക്ക് സൗകര്യമൊരുങ്ങി.  കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം തലമുറ റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സംവിധാനമാണ്  കിടങ്ങൂര്‍ എല്‍.എല്‍.എം ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ സംവിധാനമാണിത്.


 കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് റോബോട്ടിന്റെ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു. റോബോട്ട്  ഓര്‍ത്തോപീഡിക് & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗം മേധാവി ഡോ. ജിജോ ജോസിന് കൈമാറി. എസ്‌വിഎം സുപ്പീരിയര്‍ ജനറലും ആശുപത്രിയുടെ ചെയര്‍പെഴ്‌സണുമായ സിസ്റ്റര്‍ ഇമ്മാക്കുലെറ്റ് അധ്യക്ഷയായിരുന്നു. ഏറ്റവും കൃത്യമായും സൂക്ഷ്മതയോടെയും മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്റെ മെച്ചമെന്നും, ചെറിയ മുറിവുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും  ഇതുവഴി രക്തനഷ്ടം , വേദന, അണുബാധ ഉണ്ടാകാനുള്ള സാഹചര്യം പരമാവധി കുറക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറക്കാനും സാധിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ സി. സുനിത എസ്.വി.എംഅറിയിച്ചു.

Post a Comment

0 Comments