അതിരമ്പുഴ മനക്കപ്പാടം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും ആഭിമുഖ്യത്തില്‍ വയോജന സംഗമവും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തന പരിപാടിയും നടത്തി. നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
അസോസിയേഷന്‍ പ്രസിഡണ്ട് മാത്യു വലിയ കുളത്തില്‍ അധ്യക്ഷത വഹിച്ചു. മാത്യു ടി.ജെ, ടോംസ് പി ജോസഫ്, ആര്‍. അംജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ ഹണി, ഡോക്ടര്‍ ആഷാ തുടങ്ങിയവര്‍ യോഗ, പാലിയേറ്റീവ് കെയര്‍ എന്നിവര്‍ സംബന്ധിച്ച് ക്ലാസ് നയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സുംബ ഡാന്‍സും യോഗക്ലാസുംനടത്തി.





0 Comments