ഈരാറ്റുപേട്ടയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേയ്ക്ക് മരം വീണു. വടക്കേക്കരയില്‍ പോലീസ് ക്വാര്‍ട്ടേഴ്സിനു സമീപമാണ് സംഭവം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് വീണ മരത്തിനടിയില്‍ നാല് കാറും ഒരു ബൈക്കും കുടുങ്ങി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഈരാറ്റുപേട്ട പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രാവിലെ 10 മണിയോടെ ആണ് അപകടമുണ്ടായത്.
0 Comments