ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ തടസ്സപ്പെടുത്തുന്ന സര്‍ക്കാരിന്റെ അനീതിക്കെതിരെ മറ്റക്കര സെന്റ് ജോസഫ്‌സ് എച്ച്.എസില്‍ പ്രതിഷേധ ദിനം ആചരിച്ചു.
ടീച്ചേഴ്‌സ് ഗില്‍ഡ് സെന്റ് ജോസഫ്‌സ് എച്ച്.എസ് മറ്റക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ കറുത്ത വസ്തങ്ങള്‍ ധരിച്ച് വാ മൂടിക്കെട്ടിയും പ്ലക്കാഡുകള്‍ ഏന്തിയും പ്രതിഷേധ സമരം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിന്റാ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് എയ്ഡഡ് മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ശനിയാഴ്ച നടക്കുന്ന കളക്ടറേറ്റ് മാര്‍ച്ചിലും എല്ലാ അധ്യാപകരും പങ്കെടുക്കും.





0 Comments