മന്ത്രി റോഷി അഗസ്റ്റിന്‍ രാമപുരം നാലമ്പലങ്ങളില്‍ സന്ദര്‍ശനം നടത്തി. രാമപുരത്തെ നാലമ്പലങ്ങളില്‍ ഈ കഴിഞ്ഞ ശനിയും ഞായറും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ചു. പോലീസ് സേനയുടെ കുറവും ഗതാഗത പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ ഉള്ള നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, മറ്റ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
0 Comments