മറ്റക്കര ജ്ഞാനപ്രകാശിനി വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും നടത്തി. ലൈബ്രറി പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ ജെ വട്ടംതൊട്ടിയില്‍ ദേശീയ പതാക ഉയര്‍ത്തി . വൈകിട്ട് ജ്ഞാനപ്രകാശിനി വായനശാലാ ഹാളില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മഹാത്മഗാന്ധി സര്‍വ്വകലാശാല പഠനവിഭാഗം ഗവേഷകനും എഴുത്തുകാരനുമായ മിറാഷ് ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. ജോണ്‍സര്‍ ജെ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എന്‍.ഡി ശിവന്‍ സ്വാഗതവും, ലൈബ്രറി അംഗം പി.ടി സജികുമാര്‍ നന്ദിയും പറഞ്ഞു.ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് എബിന്‍ എം ദേവസ്യ, വി.ടി കുര്യന്‍, റ്റി.എസ് ജയന്‍, കെ.എസ് ബിനോയ് കുമാര്‍, പി.കെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങളും,ഫാസിസ്റ്റ് പ്രവണതകളും,ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് കൂട്ടായി പ്രവയത്നിക്കേണ്ടതിന്റെ ആവശ്യകതയും
സെമിനാര്‍ ചര്‍ച്ച ചെയ്തു.





0 Comments