സ്‌കൂളുകളിലും കോളേജുകളിലും ഓണാഘോഷത്തോടനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍ നടന്നു. ഓണം അവധിക്കായി സ്‌കൂളുകള്‍ അടച്ച വെള്ളിയാഴ്ച മാവേലിയും പുക്കളങ്ങളും ഓണപ്പാട്ടു കളുമായി ആഘോഷപരിപാടികള്‍ അരങ്ങേറി സെറ്റ് സാരിയും ഒരേ നിറമുള്ള ജുബ്ബയും മുണ്ട് മണിഞ്ഞ് പൂക്കളമിട്ട് ഒരുമിച്ച് സദ്യയുണ്ട് ആടിപ്പാടിയാണ് കലാലയങ്ങളില്‍ ഓണാഘോഷം നടന്നത് പൂക്കള മത്സരത്തോടെയാണ് പല കലാലയങ്ങളിലും ഓണാഘോഷം ആരംഭിച്ചത് വിവിധ ഗ്രൂപ്പുകളായും ക്ലാസ് അടിസ്ഥാനത്തിലും പൂക്കളമിട്ടു .
വര്‍ണഭംഗി നിറഞ്ഞ പൂക്കളങ്ങള്‍ ആഘോഷങ്ങളിലെ കൗതുക കാഴ്ച യായിരുന്നു. ഓണക്കളികളും മലയാളിമങ്ക മത്സരവും ഫാഷന്‍ ഷോകളും സ്റ്റേജ് ഷോകളും മിമിക്രിയും പാട്ടും ആട്ടവുമെല്ലാം ചാരുത പകര്‍ന്ന ഓണാഘോഷ പരിപാടികളാണ് പാലാ സെന്റ് തോമസ് കോളേജില്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ നടത്തിയ ഓണ വിളംബറാലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി മാവേലിയും പുലികളിയും വിവിധ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു ഓരോ ഡിപ്പാര്‍ട്ട്‌മെന്റ് വൈവിധ്യ മാര്‍ന്ന പരിപാടികളോടെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി
0 Comments