കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ ഓണചന്തകള്‍ക്ക് തുടക്കമായി. പ്രത്യേക വിപണന കേന്ദ്രങ്ങളിലൂടെ സെപ്റ്റംബര്‍ 04 വരെ തുടര്‍ച്ചയായി 10 ദിവസം ഈ ഓണവിപണികള്‍ പ്രവര്‍ത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളായ ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടിയാണ് ലഭിക്കുക. പൊതു മാര്‍ക്കറ്റിനേക്കാള്‍ 30% മുതല്‍ 50% വരെ വിലക്കുറവില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടി വില്‍പന നടത്തുന്ന 13 ഇനങ്ങളോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതെ പൊതുമാര്‍ക്കറ്റിനേക്കാള്‍ 10% മുതല്‍ 40% വരെ വിലക്കുറവോടുകൂടി മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭിക്കും.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന ഏകദേശം 50 കോടി രൂപയുടെ വെളിച്ചെണ്ണ അവയുടെ ഗുണനിലവാരം ഉറപ്പാക്കി ഓണ വിപണികളില്‍ എത്തിച്ചിട്ടുണ്ട്. കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലും ഓണവിപണിക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു എന്‍.ബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ റജി ദാസ് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന, വാര്‍ഡ് മെമ്പര്‍ സുരേഷ് പിജി, ബോബി മാത്യു, ബാങ്ക് വൈസ് പ്രസിഡന്റ് സിറിയക് തോമസ്, ശ്രീകുമാര്‍ തിരുമല, ജയന്‍ സി പി , ജോമോന്‍ പി.യു, ഭരണസമിതി അംഗങ്ങള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥ ശിവപ്രഭ, ബാങ്ക് സെക്രട്ടറി ശ്രീജ ബി, ബാങ്ക് ജീവനക്കാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments