Breaking...

9/recent/ticker-posts

Header Ads Widget

വൈദികന്റെ 11 ലക്ഷം തട്ടിയെടുത്ത പ്രതിയെ നിന്നും അറസ്റ്റ് ചെയ്തു



കടുത്തുരുത്തിയില്‍ CBI ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വെര്‍ച്വല്‍ അറസ്റ്റിലൂടെ വയോധികനായ വൈദികന്റെ 11 ലക്ഷം തട്ടിയെടുത്ത പ്രതിയെ ഗുജറാത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത് വഡോദര താമസക്കാരനായ ഹരിയാന സ്വദേശി മന്ദീപ് സിങ്ങിനെയാണ് കടുത്തുരുത്തി . ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  ആഗസ്റ്റ് ആറിനായിരുന്നു കടുത്തുരുത്തിയിലെ   വൈദികനെ സിബിഐ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റിന് വിധേയനാക്കിയത്. വൈദികന്റെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായി ധരിപ്പിച്ച്, വ്യാജ രേഖകള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ്  തട്ടിപ്പ് സംഘം വൈദികനെ  കുടുക്കിയത്. തുടര്‍ന്ന്  ഇദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും 11 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് എടുക്കുകയും ചെയതു. 


രണ്ടാം ദിവസം വീണ്ടും തട്ടിപ്പ് സംഘം വൈദികനെ ഫോണില്‍ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. ഇതേ തുടര്‍ന്ന് വൈദികന്‍ കടുത്തുരുത്തി പൊലീസിനെ വിവരം. അറിയിച്ചു.   ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം വൈക്കം ഡി വൈ എസ് പി  ടി.ബി വിജയന്റെ മേല്‍നോട്ടത്തില്‍ കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ റെനീഷ് ഇല്ലിക്കല്‍ , സീനിയര്‍ സിവില്‍ പൊലീസ് ' ഓഫിസര്‍മാരായ ഇ.എ അനീഷ് , അജീഷ് പി , സുമന്‍ ടി മണി എന്നിവര്‍ ഗുജറാത്തിലെത്തി വഡോദരയിലെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടില്‍ നിന്നും മന്ദീപ് സിങ് 11 ലക്ഷം രൂപ പിന്‍വലിച്ചതായി  കണ്ടെത്തി. രണ്ട് ചെക്കുകള്‍ ഉപയോഗിച്ച്  ബാങ്കില്‍ നേരിട്ട് എത്തി ഇയാള്‍ പണം  പിന്‍വലിച്ചതായി പോലീസ് അന്വേഷത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്ന്  ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഗുജറാത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേയ്ക്ക് എത്തിക്കും.

Post a Comment

0 Comments