ആദിവാസി ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് സംഗീതത്തിന്റെ സമൃദ്ധിയുമായി പ്രശസ്ത നാടന്‍ പാട്ട് കലാകാരനും, ഫോക്ക്‌ലോര്‍ അക്കാദമി യുവ പ്രതിഭാ പുരസ്‌കാര ജേതാവുമായ രാഹുല്‍ കൊച്ചാപ്പി അരുവിത്തുറ കോളേജിലെത്തി. കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം രാഹുല്‍ നിര്‍വഹിച്ചു. സിനിമ നിര്‍മ്മിക്കാന്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു മാത്രം പരിശീലനം വേണമെന്ന ചിലരുടെ ശാഠ്യം വിവേചനത്തിന്റെ ശബ്ദമാണെന്ന് രാഹുല്‍ കൊച്ചാപ്പി പറഞ്ഞു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കന്‍ അദ്ധ്യാപകരായ സിറിള്‍ സൈമണ്‍, അനിറ്റ് ടോം എന്നിവര്‍ സംസാരിച്ചു.
0 Comments