കര്‍ഷകനാണ് നാടിന്റെ നട്ടെല്ലെന്ന് ഇനിയെങ്കിലും ഭരണ കര്‍ത്താക്കള്‍ തിരിച്ചറിയണമെന്നും, കര്‍ഷകനെ പിന്‍തുണച്ചില്ലെങ്കില്‍ നാട് നശിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച ഈരാറ്റുപേട്ട മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എം. റഷിദിനെ കൃഷിയിടത്തില്‍ എത്തി മെമന്റോ നല്‍കി ആദരിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കൃഷി ചെയ്യാന്‍ പിന്‍തുണ നല്‍കിയാല്‍ കാര്‍ഷിക മേഘലയില്‍ സമൃദ്ധി ഉണ്ടാകുമെന്നും സജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രഫ: ബാലു ജി വെള്ളിക്കര , കൊച്ചു മുഹമ്മദ് വല്ലത്ത്, നോബി ജോസ് , നിയാസ് കെ.പി , നൗഷാദ് കീഴേടത്ത്, ജോര്‍ജ് സി.ജെ, നാസ്സര്‍, സക്കീര്‍ ചെമ്മരപള്ളി, വി.കെ. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments