Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ ശില്പശാല സംഘടിപ്പിച്ചു.



കംബ്യൂട്ടിങ്ങ് മേഖലയിലെ നിര്‍ണായക വഴിത്തിരിവായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകള്‍ തേടി അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ ശില്പശാല സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡിന്റുമോന്‍ ജോയ്, ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ തത്വങ്ങള്‍, നിലവിലെ ട്രെന്‍ഡുകള്‍, ഭാവി സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ക്യൂബിറ്റുകള്‍, ക്വാണ്ടം അല്‍ഗോരിതങ്ങള്‍, ക്വാണ്ടം സുപ്രീമസി തുടങ്ങിയ തുടങ്ങിയ നൂതന ആശയങ്ങള്‍ കംബ്യൂട്ടിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ക്യാമ്പസിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കോളേജ് കോഴ്സ് കോര്‍ഡിനേറ്ററും ബര്‍സാറുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി ഡോ. ജെസ്റ്റിന്‍ ജോയ്, അസോസിയേഷന്‍ ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡോ. സൗമ്യ ജോര്‍ജ്, വിദ്യാര്‍ത്ഥി പ്രതിനിധി  ആന്‍ജോ ജോയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു  സംസാരിച്ചു.



Post a Comment

0 Comments