അംഗന്‍വാടികളില്‍ സ്മാര്‍ട്ട് ടി.വി. പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍. ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, അകലക്കുന്നം, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളിലെ 58 പഞ്ചായത്തുവാര്‍ഡുകളിലെ 74 അംഗന്‍വാടികളില്‍ സ്മാര്‍ട്ട് ടി.വി. നല്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. കുട്ടികളുടെ ബൗദ്ധികവളര്‍ച്ചയ്ക്കാവശ്യമായ ചെറുകഥകള്‍, പാട്ട്, ചെറുപ്രഭാഷണങ്ങള്‍, കുട്ടികള്‍ക്ക് സന്തോഷകരമായ മറ്റിതര പ്രോഗ്രാമുകളും സ്മാര്‍ട്ട് ടി.വി.യിലൂടെ അംഗന്‍വാടികളിലിരുന്ന് കുട്ടികള്‍ക്ക് ആസ്വദിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. അംഗന്‍വാടികുട്ടികള്‍ക്കായി ജില്ലാ വനിത-ശിശു വികസന വകുപ്പ് തയ്യാര്‍ ചെയ്തിരിക്കുന്ന 30 ഇനങ്ങള്‍ അടങ്ങുന്ന പാഠ്യപദ്ധതി മൊഡ്യൂള്‍ സ്മാര്‍ട്ട് ടി.വി.യിലൂടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള അവസരമുണ്ടാകും.
പെണ്‍കുട്ടികള്‍, അമ്മമാര്‍, മറ്റ് വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പ്രയോജനപ്രദമാകത്തക്കവിധത്തിലുള്ള മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെയും മറ്റ് സാമൂഹ്യതിന്മകള്‍ക്കെതിരെയുമുള്ള ബോധവത്ക്കരണ ക്ലാസുകളും പ്രഭാഷണങ്ങളും സമൂഹത്തിലെ നന്മയുടെ വിവിധ മോഡലുകള്‍ മനസ്സിലാക്കുന്നതിനും സ്മാര്‍ട്ട് ടി.വി. പ്രയോജനപ്പെടുത്തും. ഇപ്രകാരമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിലേക്കായി പ്രത്യേകം വിഭാവനം ചെയ്ത് തയ്യാറാക്കുന്ന പെന്‍ഡ്രൈവ് എല്ലാ അംഗന്‍വാടികളിലും നല്‍കുന്നതാണ്. കേബിള്‍ കണക്ഷനില്ലാതെ പെന്‍ഡ്രൈവില്‍ തയ്യാറാക്കി നല്കുന്ന പ്രോഗ്രാമുകള്‍ മാത്രമായിരിക്കും സ്മാര്‍ട്ട് ടി.വി.യിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ വര്‍ഷവും പെന്‍ഡ്രൈവില്‍ ആവശ്യമായ പരിഷ്‌കാരവും നടത്തുന്നതാണ്. 32 ഇഞ്ചിന്റെ എല്‍.ഇ.ഡി. സ്മാര്‍ട്ട് ടി.വി.യാണ് എല്ലാ അംഗന്‍വാടികള്‍ക്കും നല്കുന്നത്. ജില്ലാ വനിതാ-ശിശുക്ഷേമ ആഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഈ പ്രോജക്ട് നടപ്പിലാക്കി സെപ്റ്റംബര്‍ ആദ്യവാരം എല്ലാ അംഗന്‍വാടികളിലും തിരുവോണസമ്മാനമായി സ്മാര്‍ട്ട് ടി.വി. എത്തിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
0 Comments