ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവന പദ്ധതിയിലുള്‍പ്പെടുത്തി 2 വീടുകളുടെ നിര്‍മാണത്തിന് കിടങ്ങൂരില്‍ തുടക്കമായി. സ്‌നേഹദീപം പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന അമ്പത്തിമൂന്നാമത്തെയും അമ്പത്തിനാലാമത്തെയും വീടുകളുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്. കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന പതിനൊന്നും പന്ത്രണ്ടും വീടുകളാണിത്. സ്നേഹദീപം പദ്ധതിയില്‍ കൊഴുവനാല്‍ പഞ്ചായത്തില്‍ 26 വീടുകളുടെയും മുത്തോലി പഞ്ചായത്തില്‍ 11 വീടുകളുടെയും, കിടങ്ങൂര്‍ പഞ്ചായത്തില്‍ 10 വീടിന്റെയും അകലകുന്നം പഞ്ചായത്തില്‍ രണ്ടുവീടുകളുടെയും മീനച്ചില്‍, കരൂര്‍, എലിക്കുളം പഞ്ചായത്തുകളില്‍ ഓരോ വീടിന്റെയും നിര്‍മ്മാണ മാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതുവരെഅമ്പത് വീടുകള്‍ പൂര്‍ത്തികരിച്ച് താക്കോല്‍ സമര്‍പ്പണം നടത്തി.
സ്നേഹദീപം കിടങ്ങൂരിന്റെ പതിനൊന്നും പന്ത്രണ്ടും വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം കിടങ്ങൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാം ദാസ് കെ.ജി. നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ സ്‌നേഹ ദീപം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി സിബി, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ എം. ദിലീപ് കുമാര്‍ തെക്കുംചേരില്‍, വി.കെ. സുരേന്ദ്രന്‍, പി.റ്റി. ജോസ് പാരിപ്പള്ളില്‍, സുനില്‍ ഇല്ലിമൂട്ടില്‍, ഷോണി ജേക്കബ് പുത്തൂര്‍, ജെയിംസ് എറികാട്ട്, സണ്ണി മ്ലാവില്‍, ഒ.റ്റി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments