കടുത്തുരുത്തി പൂഴിക്കോല്‍ സെന്റ് മര്‍ത്താസ് യു.പി സ്‌കൂളിന്റെയും, സെന്റ് ലൂക്‌സ് എല്‍.പി സ്‌കൂളിന്റെയും 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുന്നു. ഔഷധസസ്യ തോട്ട നിര്‍മ്മാണത്തിനും, പച്ചക്കറി തോട്ട നിര്‍മ്മാണത്തിനും തുടക്കം കുറിച്ചു.
സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ മാത്യു പാറത്തോട്ടും കരയില്‍ ഔഷധസസ്യ പൂന്തോട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നിരവഹിച്ചു. സെന്റ് മര്‍ത്താസ് യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മജീഷ്യന്‍ ജെയിംസ് ചെട്ടിയാത്ത് മാജിക് ഷോ അവതരിപ്പിച്ചു. ചടങ്ങില്‍ ജൂബിലി കണ്‍വീനര്‍ ജോയ്‌സ് തോമസ്, പ്രധാന അധ്യാപിക ഷാന്റി സനല്‍, പിടിഎ പ്രസിഡണ്ട് ഷിജു കുര്യാക്കോസ് എന്നിവ സംസാരിച്ചു.
0 Comments