തലനാട് ഊളയ്ക്കല്‍ കടമുട്ടം ഭാഗം റോഡ് പണി നിര്‍ത്തിയതില്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ച, 1975 മുതല്‍ തുറന്ന ഒരു റോഡാണ് ഇത്. റോഡിന് ഒന്നര കിലോമീറ്റര്‍ ദൂരവും മൂന്നു മീറ്റര്‍ വീതിയും ആണുള്ളത് .ഈ റോഡിന്റെ തുടക്കത്തിലുള്ള സ്ഥലം ഉടമസ്ഥന്‍ ഈ റോഡിന് സ്ഥലം വിട്ടു നല്‍കിയിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ച് ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങിയ പണി പരാതിയുടെ പേരില്‍ നിര്‍ത്തിവയ്ക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെടുകയും അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉത്തരവ് നല്‍കുകയും ചെയ്തു. ഇതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യന്‍ നെല്ലുവേലില്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു താന്നിക്കത്തോട്ടില്‍, രോഹിണി ഭായി ഉണ്ണികൃഷ്ണന്‍, ബാബു ചെങ്ങമനാപ്പറമ്പില്‍, താഹ തലനാട്, ബിജു താന്നിക്കതോട്ടില്‍, വിനോദ് കുമ്പളങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments