Breaking...

9/recent/ticker-posts

Header Ads Widget

തൊഴിലുറപ്പു പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ 8,90,447 തൊഴില്‍ദിനങ്ങള്‍



മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ 2025-26 സാമ്പത്തികവര്‍ഷം ജൂണ്‍ 30 വരെ 8,90,447 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനായി എന്നു അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദിശ യോഗം വിലയിരുത്തി.  39,730 കുടുംബങ്ങള്‍ക്കായാണ് ഇത്രയും തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചത്. ഒരു കുടുംബത്തിന് ശരാശരി 22.41 തൊഴില്‍ദിനം നല്‍കാനായി. ജില്ലയില്‍ എട്ടു കുടുംബങ്ങള്‍100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ജൂണ്‍ വരെ തൊഴിലുറപ്പു വേതനമായി 32.60 കോടി രൂപ വിതരണം ചെയ്തു. സമയബന്ധിതമായുള്ള വേതനവിതരണത്തില്‍ ജില്ല 98.82 ശതമാനം നേട്ടം കൈവരിച്ചതായും യോഗം വിലയിരുത്തി.  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നും കളക്ട്രേറ്റ്് വിപഞ്ചിക ഹാളില്‍ ചേര്‍ന്ന ജില്ലാ ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ അവലോകനയോഗത്തില്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു. ജലജീവന്‍ മിഷന്‍ സംബന്ധിച്ച ജില്ലയിലെ പുരോഗതിയും പദ്ധതി നേരിടുന്ന തടസങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ് പ്രോജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, കൊടിക്കുന്നില്‍ സുരേഷ് എം. പി-യുടെ പ്രതിനിധി പി.എന്‍. അമീര്‍, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments