സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കവിത ആര്‍.സി സ്വാഗതം ആശംസിച്ചു. ശാസ്ത്ര സാങ്കേതികരംഗത്ത് മികവ് പുലര്‍ത്തുന്നതിനായി നമ്മുടെ ചുറ്റുപാടിനെ കൃത്യമായി നിരീക്ഷിക്കുകയും അതിനെക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള കൗതുകം വളര്‍ത്തിയെടുക്കുകയും ചെയ്യണമെന്ന് ഡോ. അപര്‍ണ്ണ പുരുഷോത്തമന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് ലളിതാംബിക യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എന്‍ മനോജ് ആശംസകള്‍ അറിയിച്ചു.സ്‌കൂള്‍ ക്ഷേമ സമിതി പ്രസിഡന്റ് ഡോ. ജി അജയകുമാര്‍, സ്‌കൂള്‍ മാതൃസമിതി പ്രസിഡന്റ് പ്രൊഫ. അപര്‍ണ്ണാ ഹരികുമാര്‍ എന്നിവരും പങ്കെടുത്തു. കോട്ടയം ജില്ലയിലെ 20 വിദ്യാലയങ്ങളിലെ അറുനൂറോളം വിദ്യാര്‍ത്ഥികളാണ് മേളയില്‍പങ്കെടുത്തത്.
0 Comments