Breaking...

9/recent/ticker-posts

Header Ads Widget

25-ാമത് ഓള്‍ ഇന്‍ഡ്യാ വോളിബോള്‍ ടൂര്‍ണമെന്റിനും, 19-ാമത് ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനും തുടക്കം



മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍  25-ാമത്  ഓള്‍ ഇന്‍ഡ്യാ വോളിബോള്‍ ടൂര്‍ണമെന്റിനും, 19-ാമത് ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനും തുടക്കം കുറിച്ചു. 
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ അഖിലേന്ത്യാ തലത്തില്‍ 25 ടീമുകളും സൗത്ത് ഇന്‍ഡ്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ 15 ടീമുകളുമാണ് പങ്കെടുക്കുന്നത്.600 ല്‍ പരം കായികതാരങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ താരമായിരുന്ന ജോ പോള്‍ അഞ്ചേരി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.പരാജയങ്ങളില്‍ തളരാതെ  വിജയം കൈപ്പടിയില്‍ ഒതുക്കുവാന്‍ കായികതാരങ്ങള്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 മന്ത്രി  വി.എന്‍ വാസവന്‍  സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ദേശീയ അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍  മാന്നാനം കെ.ഇ സ്‌കൂള്‍  വഹിക്കുന്ന പങ്ക് വലുതാണെന്ന് വി.എന്‍ വാസവന്‍  പറഞ്ഞു. കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. KE ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കെ. ഇ. ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ച കാലഘട്ടത്തിലെ പ്രിന്‍സിപ്പാള്‍ ഫാ. മാത്യു അറേക്കളത്തെ സമ്മേളനത്തില്‍ ആദരിച്ചു. മുന്‍ പ്രിന്‍സിപ്പാള്‍ ഫാ.ഫിലിപ്പ് പഴയകരി  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ജെയിംസ് മുല്ലശ്ശേരി,  കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍  റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാജി ജോസഫ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് ജെയ്സണ്‍ ജോസഫ്, വൈസ്പ്രസിഡന്റ് ഇന്ദു പി നായര്‍, എക്സിക്യുട്ടീവ് മെമ്പേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു. ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും  അരങ്ങേറി. തൃശ്ശൂര്‍ പേരമംഗലം .D.V.H.S.S ഉം കോഴിക്കോട് മുക്കം K.S.S ഉം തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.  ഫൈനല്‍ മത്സരം സെപ്റ്റംബര്‍14ന്നടക്കും.


Post a Comment

0 Comments