ഏറ്റുമാനൂര്‍ ഉപജില്ലാ മെഗാ സയന്‍സ് ക്വിസ് ബ്രെയിന്‍ ബ്ലാസ്റ്റ് 2k25 മത്സരങ്ങള്‍ കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് up സ്‌കൂളില്‍ നടന്നു. ഏറ്റുമാനൂര്‍ AEO ശ്രീജ Pഗോപാല്‍ സയന്‍സ് ക്വിസ് ഉദ്ഘാടനം ചെയ്തു. കോട്ടയം കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ സെക്രട്ടറി ഫാദര്‍ തോമസ് പുതിയ കുന്നേല്‍ അധ്യക്ഷനായിരുന്നു.
സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് പൂതൃക്കയില്‍, പഞ്ചായത്തംഗം സിബി സിബി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജോണ്‍സിയ, PTA പ്രസിഡന്റ് ജോണ്‍സണ്‍ പി , എന്നിവര്‍ സംസാരിച്ചു. ഡോ എബ്രഹാം ജോസ് ക്വിസ് മാസ്റ്ററായിരുന്നു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 17 ടീമുകള്‍ പങ്കെടുത്തു. ബ്രെയിന്‍ ബ്ലാസ്റ്റ് 2k25 ല്‍ കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. മാന്നാനം സെന്റ് ജോസഫ്‌സ് ups രണ്ടാം സ്ഥാനവും, കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് ups മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





0 Comments