പാലാ ബ്ലഡ് ഫോറത്തിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സഹകരണത്തോടെ എകെസിസിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫോറോനാ ചര്‍ച്ച് പാരിഷ് ഹാളില്‍ AKCC ഫോറോനാ പ്രസിഡന്റ് ജോര്‍ജ് തൊടുവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫോറോനാ വികാരി ഫാ. തോമസ് പനക്കകുഴിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് പാലാ റീജിയണല്‍ ഹെഡ് രാജേഷ് ജോര്‍ജ് ജേക്കബ് മുഖ്യ പ്രഭാഷണവും നടത്തി. ഡയറക്ടര്‍ ഫാ. ജോസഫ് വിളക്കുന്നേല്‍, രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധിരി, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, യൂത്ത് കൗണ്‍സില്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ക്ലിന്റ് അരീപ്ലാക്കല്‍, പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ അരുണ്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ സ്‌ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്കാാണ് ക്യാമ്പ് നയിച്ചത് . ക്യാമ്പില്‍ അറുപതോളം പേര്‍ രക്തം ദാനം ചെയ്തു.





0 Comments