Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണമടഞ്ഞു.



ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണമടഞ്ഞു. ആംബുലന്‍സില്‍ രോഗിക്കൊപ്പം  യാത്ര ചെയ്തിരുന്നയാളാണ് മരണമടഞ്ഞത്. കട്ടപ്പന സ്വദേശിയായ മെയില്‍ നേഴ്‌സ് ജിതിനാണ് മരണമടഞ്ഞത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവവര്‍ക്കും, വാഹനത്തിലുണ്ടായിരുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവര്‍ക്കും പരിക്കേറ്റു. 

ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ ജംഗ്ഷന് സമീപം മൂന്നുമണിയോടെ ആയിരുന്നു അപകടം. ഹൃദയാഘാതം ഉണ്ടായ കട്ടപ്പന സ്വദേശിയായ രോഗിയുമായി  കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സ് റോഡില്‍ മറിയുകയായിരുന്നു. റോഡിലെ കട്ടിംഗില്‍ കയറി നിയന്ത്രണം വിട്ട ആംബുലന്‍സ് കാറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ ഹൃദയഘാതമുണ്ടായ ആളെ ആശുപത്രിയില്‍ എത്തിച്ചു. സഹയാത്രികന്‍  ആംബുലന്‍സിന് അടിയില്‍ പെടുകയായിരുന്നു. നാട്ടുകാരാണ് ആംബുലന്‍സ് ഉയര്‍ത്തി ഇദ്ദേഹത്തെ പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി.


Post a Comment

0 Comments