മഹാബലി എന്നതിനര്‍ത്ഥം മഹാത്യാഗി എന്നാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മഹാബലിയുടെ ത്യാഗത്തിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് നാം ഓണം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൃദ്ധിയുടെ ആഘോഷത്തിനൊപ്പം ത്യാഗവും സഹനവും കരുണയും കൂടി ഓണത്തിന്റെ ഭാഗമാക്കുവാന്‍ ഏറ്റുമാനൂര്‍ സേവാ സമിതി എടുത്ത തീരുമാനം അനുകരണീയമാണന്നും മന്ത്രി പറഞ്ഞു.
അതിരമ്പുഴ അബ്രോ ഭവനില്‍ ഏറ്റുമാനൂര്‍ സേവാസമിതി നടത്തിയ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഏറ്റുമാനൂര്‍ സേവാ സമിതി പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അബ്രാ ഭവനിലെ അമ്മമാര്‍ക്ക് ഓണക്കോടി നല്‍കിയും ഓണ സദ്യ വിളമ്പിയുമാണ് ഏറ്റുമാനൂര്‍ സേവാ സമിതി പ്രവര്‍ത്തകര്‍ ഇക്കൊല്ലത്തെ ഓണം ആഘോഷിച്ചത്. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം,ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ് ,അതിരമ്പുഴ റീജിയണല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി ദേവസ്യ, അബ്രോ ഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ദിവ്യ, ഏറ്റുമാനൂര്‍ സേവാ സമിതി ഭാരവാഹികളായ ജി ജഗദീഷ് സ്വാമിയാശാന്‍, സിറിള്‍ ജി നരിക്കുഴി, സതീഷ് കാവ്യധാര, മോഹന്‍ദാസ് വി.എസ് വേട്ടാംചിറ , ബെന്നി സി പൊന്നാരം, യു.പി ജോസ്, പ്രകാശ് മണി , ശ്രീലക്ഷ്മി, കെ.കെ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments