Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ ഇന്ത്യ വോളിബോള്‍ ടൂര്‍ണമെന്റും ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റും



മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന 25-ാമത് (സില്‍വര്‍ ജൂബിലി ) ഓള്‍ ഇന്ത്യ വോളിബോള്‍ ടൂര്‍ണമെന്റും 19-ാമത് ബാസ്‌ക്കറ്റ്‌ബോള്‍ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണ്ണമെന്റും സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ സ്‌കൂള്‍ മൈതാനത്ത് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ റവ: ഡോക്ടര്‍ ജയിംസ് മുല്ലശ്ശേരി പറഞ്ഞു. 

600 ല്‍ പരം കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കുചേരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായിരുന്ന ജോപോള്‍ അഞ്ചേരി മത്സരം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. ടൂര്‍ണമെന്റിന് തുടക്കം കുറിച്ച് പ്രഥമ പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു ആറേക്കളം, മുന്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഫിലിപ്പ് പഴയകരി, ജില്ലാ പഞ്ചായത്തംഗം ഡോക്ടര്‍ റോസമ്മ സോണി, പഞ്ചായത്തംഗം ഷാജി ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിക്കും.


Post a Comment

0 Comments