Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ സെമിനാറും ശില്പശാലയും നടത്തി.



ഭാരത സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ''മേര യുവ ഭാരത്'' ന്റെയും കരൂര്‍ റൂറല്‍  ഡെവലപ്മെന്റ് സൊസൈറ്റിയുടെയും ആണ്ടൂര്‍ ഭാരത് കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍  ബോധവല്‍ക്കരണ സെമിനാറും ശില്പശാലയും നടത്തി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാപദ്ധതികളെക്കുറിച്ച് വിവിധ വകുപ്പുദ്യോഗസ്ഥര്‍ ക്ലാസ് നയിച്ചു. 


 വയലാ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍  കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു ഉദ്ഘാടനം ചെയ്തു. കരൂര്‍ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ്  സി.ജി. സദാശിവന്‍ അധ്യക്ഷനായിരുന്നു. യുവഭാരത് ഡപ്യൂട്ടി ഡയറക്ടര്‍ സച്ചിന്‍ എച്ച് ആമുഖ പ്രസംഗം നടത്തി.ഭാരത് കോളജ് ഡയറക്ടര്‍ രാജ്മോഹന്‍ നായര്‍ മുണ്ടമറ്റം ആശംസാ സന്ദേശം നല്‍കി.  യോഗത്തില്‍ റ്റി.കെ. മോഹനന്‍, സി.കെ സന്തോഷ് കുമാര്‍,  വി.കെ സദാശിവന്‍,  സുരേഷ് കെ. തുടങ്ങിയവര്‍ പങ്കെടുത്തു. അമല്‍ ഡി നായര്‍, ഡോണ്‍ മാത്യു സഖറിയ, നോബിള്‍ ജോര്‍ജ്, ജിഷാ ഗോപാലകൃഷ്ണന്‍ ടോണി തോമസ് തുടങ്ങിയവര്‍ ക്ലാസ്നയിച്ചു.

Post a Comment

0 Comments