പൂഞ്ഞാറിലെ ഗ്രാമീണ റോഡുകളും, പൂഞ്ഞാര്‍ ഗവ. ആശുപത്രി പടിക്കലെ തകര്‍ന്ന ഭാഗവും നന്നാക്കാന്‍ കഴിയാത്ത സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ കടുത്ത പരാജയം ആണെന്ന് തെളിയിച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്. പൂഞ്ഞാര്‍ ആനിയിളപ്പ് തീക്കോയി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് ലെന്‍സ് ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മിനര്‍വ്വ മോഹന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, ആനിയമ്മ സണ്ണി, സജി സിബി, സജി കദളിക്കാട്ടില്‍, ജോജിയോ ജോസഫ്, സന്തോഷ് കൊട്ടാരം, സാബുജി മറ്റത്തില്‍, സുരേഷ് ഇഞ്ചയില്‍, സോമരാജന്‍ ആറ്റുവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments