Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തില്‍ വിഷ്ണു ക്ഷേത്രം നിര്‍മ്മിക്കുന്നു.



വിശ്വ ഗുരുവായ ശ്രീ നാരായണ ഗുരുദേവന്‍ വേല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തില്‍ ദേവപ്രശ്‌നവിധി പ്രകാരം വിഷ്ണു ക്ഷേത്രം നിര്‍മ്മിക്കുന്നു. വിഷ്ണു ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം, ക്ഷേത്രം തന്ത്രി ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, മേല്‍ശാന്തി സനീഷ് ശാന്തികള്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ  ശിലയില്‍ തീര്‍ത്ത വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30 നും 10 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ശിലാസ്ഥാപന ചടങ്ങുകള്‍ നടന്നത്. നിരവധി ഭക്തരാണ് ശിലാസ്ഥാപന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. 

എത്തിച്ചേര്‍ന്ന ഭക്തജനങ്ങളെല്ലാം വെള്ളിനാണയം സമര്‍പ്പിച്ചുകൊണ്ട് ശിലാസ്ഥാപന ചടങ്ങില്‍ പങ്കാളികളായി. തുടര്‍ന്ന് ക്ഷേത്രമണ്ഡപത്തില്‍ ചേര്‍ന്ന ഭക്തജനങ്ങളുടെ യോഗത്തില്‍  ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണത്തിനും തുടക്കമായി. ദേവസ്വം പ്രസിഡന്റ് എം.എന്‍. ഷാജി മുകളേല്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സതീഷ് മണി ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് വിശദീകരിച്ചു. ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ ആമുഖ പ്രസംഗം നടത്തി. ക്ഷേത്രം മേല്‍ശാന്തി സനീഷ് ശാന്തികള്‍ ഗുരുസ്മരണ നടത്തി. സമ്മേളനത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി ഇരുപത്തഞ്ച് ലക്ഷത്തോളം രൂപയുടെ വാഗ്ദാനം ലഭിച്ചു. ദേവസ്വം കമ്മറ്റിയംഗം എന്‍.കെ. ലവന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രസാദമൂട്ടും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് സുരേഷ് ഇട്ടിക്കുന്നേല്‍, എം.എന്‍. ഷാജി മുകളേല്‍, സതീഷ് മണി, കണ്ണന്‍ ഇടപ്പാടി, സജീവ് വയല, കെ.ആര്‍. ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments