Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും



ജ്യൂവല്‍സ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബിന്റെയും സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡിന്റെയും റെഡ് ക്രോസിന്റെയും നേതൃത്വത്തില്‍ പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടന്നു. 

പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ.ഫാ. സജി അമ്മോട്ടുകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ പി.യു.വര്‍ക്കി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസുകുട്ടി ജേക്കബ്, സ്‌കൗട്ട് മാസ്റ്റര്‍ റിജു തോമസ്, ഡോ.വര്‍ഗ്ഗീസ് എബ്രഹാം ക്ലബ്ബ് പ്രതിനിധി എ.സി. ചാക്കോ ആലപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. നേത്ര പരിശോധനയില്‍ കണ്ണട ആവശ്യമായി വന്ന മുഴുവന്‍ കുട്ടികള്‍ക്കും കണ്ണടകള്‍ സൗജന്യമായി നല്‍കി.  ഐ മൈക്രോ സര്‍ജറി & ലേസര്‍ സെന്റര്‍ തിരുവല്ലയാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.


Post a Comment

0 Comments