കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോര്‍വ, ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അതിരമ്പുഴ അബ്രോഭവനിലെ അമ്മമാരോടൊപ്പം ഓണാഘോഷം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോര്‍വ പ്രസിഡന്റ് ഒ. ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം നിര്‍വഹിച്ചു. അന്തേവാസികള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. കലാപരിപാടികളും ഓണസദ്യയും ഒരുക്കി. സമാപന സമ്മേളനം ഏറ്റുമാനൂര്‍ നഗരചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോര്‍വാ ഭാരവാഹികളായ ഒ.ആര്‍.ശ്രീകുമാര്‍, പി.ചന്ദ്രകുമാര്‍, കെ . സി .ഉണ്ണികൃഷ്ണന്‍, സജിത്ത് ബാബു, ബിജോ കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.webp)


0 Comments