Breaking...

9/recent/ticker-posts

Header Ads Widget

ആര്‍പ്പുവിളികളും ഓണപ്പാട്ടുകളുമായി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങള്‍




ജോലിത്തിരക്കുകള്‍ക്കിടയിലും തിരുവോണത്തിന്റെ ആഹ്ലാദം പങ്കിടാന്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങള്‍ ഒത്തു ചേര്‍ന്നു. വര്‍ണപൂക്കളമൊരുക്കി ആര്‍പ്പുവിളികളും ഓണപ്പാട്ടുകളുമായി  ആഹ്ലാദം പങ്കുവയ്ക്കുകയായിരുന്നു  ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങള്‍. 

 കാക്കി യൂണിഫോമിന് ഒരു ചെറിയ ഇടവേള നല്‍കി കേരളീയ വേഷമണിഞ്ഞ് പൂക്കളവും പാട്ടും ഓണസദ്യയുമായി ഓണാഘോഷം വേറിട്ട അനുഭവമായി മാറി.  കോട്ടയം ഡിവൈഎസ്പി അനില്‍കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ എസ്എച്ച്ഒ, എ.എന്‍ അന്‍സല്‍ ഓണ സന്ദേശം നല്‍കി.പോലീസ് സേനയിലെ എല്ലാവരും കുടുംബാംഗങ്ങളും കുട്ടികളുമൊത്ത് ഓണാഘോഷത്തില്‍  പങ്കുചേര്‍ന്നു..  ഓണത്തെക്കുറിച്ചുള്ള മധുരസ്മരണകള്‍ പങ്കുവച്ച് ഓണാശംസകള്‍ കൈമാറി  സേനാംഗങ്ങള്‍ തിരക്കുകള്‍ക്കിടയിലും ആഘോഷം വര്‍ണാഭമാക്കി. ഉദയകുമാര്‍, രഞ്ജിത്ത് കുമാര്‍, രാജീവ്  തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments