പൂഞ്ഞാര്‍ പഞ്ചായത്തിലെ ചേന്നാട് ഭാഗത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി G സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ളക്‌സ് ബോര്‍ഡ്. ചേന്നാട് അമ്പലം ഭാഗത്ത് എന്‍എസ്എസ് കരയോഗം ഓഫീസിനു മുന്നില്‍ കൊടിമരത്തോട് ചേര്‍ന്നാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. കരയോഗ അംഗങ്ങളില്‍ ചിലര്‍ തന്നെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. പിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരന്‍ നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാനര്‍ സ്ഥാപിച്ചത്. അതേസമയം, ജനറല്‍ സെക്രട്ടറിയുടെ തീരുമാനത്തോട് അനുഭാവമില്ലെങ്കിലും കെട്ടിടത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനോട് എതിര്‍പ്പുണ്ടെന്ന് കരയോഗം ഭാരവാഹികള്‍ പറഞ്ഞു. രാവിലെ ചില കരയോഗ അംഗങ്ങളാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഭാരവാഹികള്‍ ബോര്‍ഡ് അഴിച്ചുമാറ്റി.





0 Comments