Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്രപരിശോധനാ ക്യാമ്പും, കണ്ണട വിതരണവും, ചിത്രരചനാ മത്സരവും



മേലുകാവ് സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ  സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പും കണ്ണട വിതരണവും കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം   മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നിര്‍വ്വഹിച്ചു. 

PTA പ്രസിഡന്റ് ട്രീനി K ബേബി  അധ്യക്ഷത വഹിച്ചു. ലയണ്‍സ്  ജില്ലാ ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം  നടത്തി.  Dr.വര്‍ഗ്ഗീസ് അബ്രാഹം, പ്രിന്‍സിപ്പല്‍ ഷിമി സിസി പോള്‍, ഹെഡ്മിസ്ട്രസ് മിനിമോള്‍ ഡാനിയേല്‍, വാര്‍ഡ് മെമ്പര്‍ ഷൈനി ബേബി,  ജോണ്‍ സാം പി, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി  റ്റിറ്റോ റ്റി മാത്യു, ക്ലബ്ബ് മെമ്പര്‍  ജോസഫ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ഐ മൈക്രോ സര്‍ജറി & ലേസര്‍ സെന്റര്‍ തിരുവല്ലയാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തില്‍ ആന്റി ഡ്രഗ് സിഗ്‌നേച്ചര്‍ ക്യാമ്പെയിനും നടന്നു.


Post a Comment

0 Comments